KOYILANDY DIARY

The Perfect News Portal

ബാലസംഘം പന്തലായനി ഈസ്റ്റ് ”ആർപ്പോ 2023” സംഘടിപ്പിച്ചു

കൊയിലാണ്ടി: ”ആർപ്പോ 2023” സംഘടിപ്പിച്ചു. ബാലസംഘം പന്തലായനി ഈസ്റ്റ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ”ആർപ്പോ 2023”  സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി. കെ. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. പി സുധ അദ്ധ്യക്ഷത വഹിച്ചു. 

ബാലസംഘം ലീഡർ ദിലിപ് കുമാർ ക്ലാസ്സെടുത്തു. പി.കെ. രാമദാസൻ മാസ്റ്റർ, ശ്രീകുമാർ, ശ്രീജ പാറളത്ത്, അരുൺ പാറളത്ത്, സറീന അരീക്കുന്ന്, നീതു പവിത്രൻ, സി അപ്പുക്കുട്ടി എന്നിവർ സംസാരിച്ചു. ശ്രീബിന സ്വാഗതവും അമ്പിളി നന്ദിയും പറഞ്ഞു.