KOYILANDY DIARY

The Perfect News Portal

വയനാടിൽ ഭീതി വിതച്ച കടുവ വനം വകുപ്പിൻറെ കൂട്ടില്‍ കുരുങ്ങി

ബത്തേരി: വയനാട് മൂലങ്കാവിനടുത്ത് എര്‍ലോട്ടുകുന്നില്‍ ഒരാഴ്ചയോളമായി ഭീതി വിതച്ച കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുരുങ്ങി. അഞ്ചു ദിവസത്തിനിടെ ഒരു മൂരിക്കുട്ടനെയും രണ്ട് നായ്ക്കളെയും പിടികൂടി കൊന്ന കടുവ ഒരു പശുവിനെ ഗുരുതരമായി പരിക്കേല്‍പ്പിച്ചു.

നൂല്‍പ്പുഴ പഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് കോഴിക്കോട്  കൊല്ലഗല്‍ 766 ദേശീയപാതയോരത്തെ എര്‍ലോട്ടുകുന്ന്. പുലര്‍ച്ചെ അഞ്ചോടെ കൂട്ടിലായ കടുവയെ പിന്നീട് പച്ചാടിയിലെ വന്യമൃഗ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റി.