KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നമ്പ്രത്തുകര സ്വദേശി ഉണ്ണിമായ മോഹൻദാസിന് ഫോറൻസിക് സയൻസിൽ മാസ്റ്റേഴ്സ് ബിരുദം

കൊയിലാണ്ടി, നമ്പ്രത്തുകര സ്വദേശി ഉണ്ണിമായ മോഹൻദാസിന് ഫോറൻസിക് സയൻസിൽ ഒന്നാം റാങ്കോടെ മാസ്റ്റേഴ്സ് ബിരുദം. മംഗലാപുരം ശ്രീനിവാസ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബിരുദം കരസ്ഥമാക്കിയത്. നമ്പ്രത്തുകര മാധവത്തിൽ റിട്ട. പോലീസ് സബ്ബ് ഇൻസ്പെക്ടർ മോഹൻദാസിൻ്റെയും പുതിയാപ്പ കുടുംബാംരോഗ്യ കേന്ദ്രം ജീവനക്കാരി സുചിത്രയുടെയും മകളാണ്. കോയമ്പത്തൂർ നെഹ്റു ആർട്സ് & സയൻസ് കോളജിൽ അസിസ്റ്റൻ്റ് പ്രൊഫസറാണ് ഉണ്ണിമായ മോഹൻദാസ്.