KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ തെക്കെ മാക്കാടത്ത് (ദീപം) ടി.കെ രുഗ്മാ ദേവി (77)

തിരുവങ്ങൂർ: തെക്കെ മാക്കാടത്ത് (ദീപം) ടി.കെ രുഗ്മാ ദേവി (77) നിര്യാതയായി. പരേതരായ അഡ്വ: വി.ഗോപാലൻ നായരുടെയും ടി.കെ നാരായണിക്കുട്ടി അമ്മയുടെയും മകളാണ്. തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട: അദ്ധ്യാപികയും സ്കൂൾ മാനേജ്മെൻ്റ് ട്രസ്റ്റ് അംഗവുമായിരുന്നു.

ഭർത്താവ്: പരേതനായ ഒല്ലാക്കോട്ട് മാധവൻ നായർ. മക്കൾ: വിജയകൃഷ്ണൻ ടി.കെ (സിംഗപ്പൂർ), ലക്ഷ്മി മാധവൻ (ടീച്ചർ, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ), ദുർഗ്ഗ ടി.കെ (ടീച്ചർ, തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ).

മരുമക്കൾ: രഞ്ജിത്ത്. ആർ (അധ്യാപകൻ, സെൻ്റ് തോമസ് എച്ച് എസ് എസ്, കൂരാച്ചുണ്ട്), അനിൽ. എം (മാനേജർ കെ എസ് എഫ് ഇ, കക്കോടി), ജയലക്ഷ്മി (ഇരിങ്ങണ്ണൂർ). സഹോദരങ്ങൾ: ജനാർദ്ദനൻ ടി.കെ (മാനേജർ, തിരുവങ്ങൂർ എച്ച് എസ് എസ്), ശശിധരൻ ടി.കെ (റിട്ട: സെയിൽസ് ടാക്സ് ഓഫീസർ), രാധാകൃഷ്ണൻ ടി.കെ (അഡ്വക്കറ്റ്, കൊയിലാണ്ടി ), രമാദേവി ടി.കെ, ജയലക്ഷ്മി ടി.കെ, പരേതരായ വാസുദേവൻ നായർ ടി. കെ, ഗിരിജാദേവി ടി.കെ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

Advertisements