KOYILANDY DIARY

The Perfect News Portal

വലിച്ചെറിയൽമുക്ത കേരളം – വിളംബര ജാഥ സംഘടിപ്പിച്ചു

കൊയിലാണ്ടി – കുറുവങ്ങാട് സെൻട്രൽ യുപിസ്കൂൾ പരിസ്ഥിതി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വലിച്ചെറിയൽ മുക്ത കേരളം എന്ന സന്ദേശമുയർത്തി വിളംബര ജാഥ സംഘടിപ്പിച്ചു. ജാഥയുടെ സമാപനം നഗരസഭാ ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ശ്രീമതി ബിന്ദു പിബി അധ്യക്ഷതവഹിച്ചു.
യോഗത്തിൽ കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടി, പിടിഎ വൈസ് പ്രസിഡണ്ട് കെ ദേവാനന്ദ്, വൃന്ദ ടി, ശ്രീശൻ പനായി ഇ കെ പ്രജേഷ് എന്നിവർ സംസാരിച്ചു. ഹെഡ് മാസ്റ്റർ സി ഗോപ കുമാർ സ്വാഗതവും, ഷീന കെവി നന്ദിയും പറഞ്ഞു.
Advertisements