KOYILANDY DIARY

The Perfect News Portal

‘ വീട്ടിലൊരു കറിവേപ്പ് ‘ പദ്ധതിക്ക് തുടക്കമായി

ചിങ്ങപുരം: ലോക പരിസ്ഥിതി ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘വീട്ടിലൊരു കറിവേപ്പ് ‘
പദ്ധതിക്ക് തുടക്കമായി. വിദ്യാലയത്തിലെ. മുഴുവൻ കുട്ടികളുടെ വീടുകളിലും കറിവേപ്പ് നടുന്ന പദ്ധതിയുടെ
ഉദ്ഘാടനം വനമിത്ര അവാർഡ് ജേതാവും, പ്രശസ്ത പരിസ്ഥിതി പ്രവർത്തകനുമായ ബിജു കൊട്ടാരക്കര രണ്ടാം ക്ലാസ് ലീഡർ എ. എസ്. ശ്രിയയുടെ വീട്ടിൽ കറിവേപ്പ് തൈ നട്ടു കൊണ്ട് നിർവ്വഹിച്ചു.
പി.ടി.എ. പ്രസിഡണ്ട് പി.കെ. തുഷാര അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത്, പി.കെ. അബ്ദുറഹ്മാൻ, വി.ടി. ഐശ്വര്യ, ടി.കെ. ആന്മിയ, എസ്. ശ്രീരസ്യ, അൽ ഷെയ്ഖ പർവ്വീൻ എന്നിവർ സംസാരിച്ചു.
Advertisements