KOYILANDY DIARY

The Perfect News Portal

തിക്കോടി ഗ്രാമ പഞ്ചായത്ത്: പ്രതിദിനം പ്രതിരോധം പരിപാടി വാർഡ് തലത്തിൽ പൂർത്തിയായി.

തിക്കോടി ഗ്രാമ പഞ്ചായത്ത് നാലം വാർഡ് ” പ്രതിദിനം പ്രതിരോധം ” പരിപാടി പൂർത്തിയായി. സി.എച്ച്.സി മേലടിയുടെയും നാലാം വാർഡ് ആരോഗ്യ ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിലാണ് പ്രതിദിനം പ്രതിരോധം പരിപാടി നടപ്പിലാക്കിയത്. കൊതുക് നിയന്തണത്തിനായി വാർഡിലെ മുഴുവൻ വീടും പരിസരവും വൃത്തിയാക്കുകയും, വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഇതിനായി വീട്ടുകാർക്ക് നിർദ്ദേശവും നൽകി.

വാർഡിലെ മുഴുവൻ കിണറുകളും ക്ലോറിനേറ്റ് ചെയ്തു. ഗൃഹ സമ്പർക്കപരിപാടി നാലാം വാർഡ് മെമ്പർ ദിബിഷ, ആശ വർക്കർ അനിത പറമ്പത്തൊടി, സി.ഡി.എസ് ഗീത കേളോത്ത്, മോണിറ്ററിംഗ് കമ്മറ്റി അംഗം മനോജ് തില്ലേരി എന്നിവർ നേതൃത്വം നൽകി.

Advertisements