KOYILANDY DIARY

The Perfect News Portal

ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികനായി തിരച്ചിൽ തുടരുന്നു

മുക്കം: കൊടിയത്തൂർ തെയ്യത്തും കടവിൽ ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വയോധികനെ നാലാംദിവസവും കണ്ടെത്താനായില്ല. കാരക്കുറ്റി സ്വദേശി സി. കെ. ഉസ്സൻകുട്ടിയെയാണ്‌ കാണാതായത്‌. ദേശീയ ദുരന്ത നിവാരണ സേനയുടെയും അഗ്‌നിരക്ഷാസേനയുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വെള്ളിയാഴ്ചയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തെയ്യത്തും കടവിൽ വെള്ളിയാഴ്ച ലിന്റോ ജോസഫ് എംഎൽഎയും കലക്ടർ എ. ഗീതയും സന്ദർശനം നടത്തി. കാണാതായ ആളുടെ വീടും ഇവർ സന്ദർശിച്ചു. അന്വേഷണം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും തിരച്ചിൽ തുടരാൻ നിർദേശം നൽകിയതായും കലക്ടർ പറഞ്ഞു.
Advertisements
സിപിഐ(എം) ഏരിയാ സെക്രട്ടറി വി. കെ. വിനോദ്, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സി ടി സി അബ്ദുള്ള, വി. ഷംലൂലത്ത്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ എന്നിവരും ഒപ്പമുണ്ടായി.