KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കാപ്പാട് തീരദേശത്ത് കടലാക്രമണം രൂക്ഷം. ഗതാഗതം നിയന്ത്രിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി കാപ്പാട് തീരദേശത്ത് കടലാക്രമണം രൂക്ഷമായി. lതീരദേശ റോഡ് കടലെടുത്തു. ഗതാഗതം നിയന്ത്രിച്ചു. തീരദേശ റോഡ് പല ഭാഗങ്ങളിലും കടലെടുത്തിരിക്കുയാണ്. കടലാക്രമണത്തെ തുടർന്ന് കടൽഭിത്തികൾ പല ഭാഗത്തും പൂർണ്ണമായും താഴ്ന്നു പോയിരിക്കുകയാണ്. പൊയിൽക്കാവ് മുതൽ കാപ്പാട് പാറ വരെ ഏകദേശം 750 മീറ്റർ നീളത്തിൽ റോഡ് തകർന്നിട്ടുണ്ട്.

റോഡ് പൂർണ്ണമായും ഗതാഗത യോഗ്യമല്ലാതായതോടെ കൊയിലാണ്ടി തഹസിൽദാരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് റോഡ് താൽക്കാലികമായി ബോർഡ് വെച്ച് അടച്ച് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡ് തകർന്നത് ഇരുചക്രവാഹനങ്ങൾക്കും മറ്റും ഭീഷണിയായിരിക്കുകയാണ്. കനത്ത മഴയിൽ നാലും, അഞ്ചും മീറ്റർ ഉയരത്തിലാണ് തിരമാലകൾ ആഞ്ഞടിക്കുന്നത്.

Advertisements