KOYILANDY DIARY

The Perfect News Portal

വടകര റെയിൽവേ സ്റ്റേഷനിൽ ഫ്ലാറ്റ്ഫോം ഉയർത്തൽ നടപടിക്ക് വേഗത കൂടുന്നു

വടകര: വടകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം ഉയർത്തൽ നടപടികൾക്ക് വേഗത കൂടുന്നു. വളരെക്കാലമായി മന്ദഗതിയിൽ നടന്നിരുന്ന പ്രവൃ്തതിയാണ് പുരോഗമിക്കുന്നത്. ഒന്നരക്കോടി രൂപ ചെലവിലാണ് ഫ്ലാറ്റ്ഫോം നവീകരിക്കുന്നത്.
Advertisements
നവീകരിക്കൽ പ്രവർത്തിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൻറെ ഇരുവശവും പൊളിച്ചു നീക്കിയിരുന്നു. ഇതുമൂലം ഒരുപാട് യാത്രാ ദുരിതങ്ങളാണ് സാധാരണക്കാർക്ക് നേരിടേണ്ടി വന്നത്. ഫ്ലാറ്റ് ഫോമിൻറെ ഉയരക്കുറവും യാത്രാ ദുരിതം വല്ലാതെ വർദ്ധിച്ചിട്ടുണ്ട്.
നവീകരണ പ്രവർത്തനങ്ങളോടൊപ്പം പ്രവേശന കവാടവും ഗ്രാനൈറ്റ് പതിച്ച് നവീകരിക്കും. അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി റെയിൽവേ സ്റ്റേഷനിൽ വൻ നവീകരണ പ്രവർത്തികൾക്കാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. വടകരയിൽ രണ്ട് ഘട്ടങ്ങളിലായി 22 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്.