KOYILANDY DIARY

The Perfect News Portal

വടകര ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണം: താലൂക്ക് വികസന സമിതി യോഗം

വടകര: വടകര ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാർഡിയോളജി വിഭാഗം ഡോക്ടറെ പെട്ടെന്ന് തന്നെ നിയമിക്കാനും ആദ്യ പ്രസവത്തിന് പ്രത്യേക സൗകര്യം ഒരുക്കാനും നിർദ്ദേശംവെച്ചു.
ജില്ലാ ആശുപത്രിയാണെങ്കിലും താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ മാത്രമാണ് അവിടെ ഉള്ളതെന്ന് സമിതി അഭിപ്രായപ്പെട്ടു. വടകരയിൽ സ്ഥാപിച്ച കളരി അക്കാദമിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും നിർദ്ദേശം വെച്ചു. പി. സുരേഷ് ബാബു, പി .എം മുസ്തഫ, പ്രദീപ് ചോമ്പാല, പി.പി രാജൻ എന്നിവർ സംസാരിച്ചു