KOYILANDY DIARY

The Perfect News Portal

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന്‌ മോഷണം നടത്തിയ യുവാവിനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു

അഴിയൂർ: ചോമ്പാല ബംഗ്ലാവിൽ ദേവസ്ഥാനം ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന്‌ മോഷണം നടത്തിയ യുവാവിനെ ചോമ്പാല പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. മട്ടന്നൂർ പേരോറ പുതിയപുരയിൽ രാജീവൻ (44, സജീവൻ) ആണ് അറസ്റ്റിലായത്. ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മൂന്ന് തവണയാണ്‌ പണം മോഷ്‌ടിച്ചത്‌.
ആദ്യ മോഷണം നടക്കുമ്പോൾ ക്ഷേത്രത്തിൽ സിസിടിവി കാമറ സ്ഥാപിച്ചിരുന്നില്ല. പിന്നീട്‌ സിസിടിവി കാമറ സ്ഥാപിക്കുകയും പ്രതിയുടെ ദൃശ്യം ഇതിൽ പതിയുകയുമായിരുന്നു. ഇയാൾ കണ്ണൂർ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.