KOYILANDY DIARY.COM

The Perfect News Portal

ട്രെയിനിൽ നിന്ന് വീണു കാണാതായ ആളെ മരിച്ച നിലയിൽ കണ്ടെത്തി

വടകര: ട്രെയിനിൽ നിന്ന് വീണു കാണാതായ ആളെ സമീപ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രി 10.40 മണിക്ക് മലബാർ എക്സ്പ്രസ്സിൽ മാഹിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്തയാൾ നാദാപുരം റെയിൽവേ സ്റ്റേഷനു സമീപത്തുവെച്ച് ട്രെയിനിൽ നിന്ന് വീഴുകയായിരുന്നു. തുടർന്ന് ഇന്നലെ രാത്രി തന്നെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇയാൾ മദ്യപിച്ചിരുന്നതായാണ് അറിയുന്നത്.
.
.
ഇന്ന് രാവിലെ 7 മണിക്ക് നാദാപുരം കള്ള് ഷാപ്പിൻ്റെ കിഴക്കുഭാഗം കുറ്റിക്കാടുകൾക്കിടയിൽ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് എത്തി ഗവ. ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി മരണം സ്ഥിരീകരിച്ചു. മൃതദേഹം വടകര ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിൽ ചോമ്പാല പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
.
.
സുമാർ 178 cm ഉയരം, വെളുത്ത നിറം, വെളുപ്പും കറുപ്പും കലർന്ന താടി, കടും പച്ചയിൽ വെള്ള കരയോടു കൂടിയ ലുങ്കിയും പുള്ളികളോട് കൂടിയ കാപ്പി കളർ ഹാഫ് കൈ ഷർട്ടുമാണ് ഇയാൾ ധരിച്ചിട്ടുള്ളത്.
Share news