മരണ വീട്ടിൽ അനുശോചനം അറിയിക്കാനെത്തിയവരുടെ കാർ വീട്ടിലേക്ക് പാഞ്ഞ് കയറി അപകടം : പരിക്കേറ്റയാൾ മരിച്ചു
.
കൊയിലാണ്ടി: മരണ വീട്ടിൽ അനുശോചനം അറിയിക്കാനെത്തിയവരുടെ ജീപ്പ് വീട്ടിലേക്ക് പാഞ്ഞ് കയറി വീടിൻ്റെ ഭിത്തി തകർത്ത് അപകടം. ഗുരുതരമായി പരിക്കേറ്റ ആൾ മരിച്ചു. ഒറ്റക്കണ്ടം കിടഞ്ഞിയിൽ രാജൻ (62) ആണ് മരിച്ചത്. പരേതൻ്റെ ബന്ധുക്കൾ എത്തിയ ജീപ്പ് മരണ വീട്ടിലെത്തി തിരിക്കുമ്പോൾ നിയന്ത്രണം വിട്ട് വീടിൻ്റെ മുൻവശത്തെ ചുമർ ഇടിച്ചു തകർത്താണ് അപകടം ഉണ്ടായത്. കാവുംവട്ടം മീറങ്ങാട്ട് വീട്ടിലാണ് ആപകടം ഉണ്ടായത്.


പരിക്കേറ്റ രാജനെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ എത്തിച്ചശേഷം ഗുരുതര പരിക്കുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം നാളെ വീട്ടുവളപ്പിൽ സംസ്ക്കരിക്കും. കിടഞ്ഞിയിൽ രാമുണ്ണി നായരുടെ മകനാണ് രാജൻ. ഭാര്യ: ശ്രീജ. മക്കൾ: ഹിമ, ഹിത




