കാമരാജിൻ്റെ ആശയങ്ങൾ രാഷ്‌ട്രീയത്തിലെ പുതുതലമുറ ഉൾകൊള്ളണം: നീല ലോഹിതദാസ്
.
കോഴിക്കോട്: രാഷ്ട്രീയത്തിൽ ഉന്നതസ്ഥാനങ്ങളിലിരിക്കുമ്പോഴും ലാളിത്യമാർന്ന ജീവിതത്തിലൂടെ ഏവർക്കും മാതൃകയായ കാമരാജിൻ്റെ ആശയങ്ങൾ രാഷ്‌ട്രീയത്തിലെ പുതുതലമുറ പഠിക്കാനും ഉൾകൊള്ളാനും തയ്യാറാവണമെന്ന് കാമരാജ് ഫൗണ്ടേഷൻ അഖിലേന്ത്യാ ചെയർമാൻ ഡോ. എ നീല ലോഹിതദാസ് പറഞ്ഞു. കാമരാജ് ഫൗണ്ടേഷൻ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫൗണ്ടേഷൻ കനകജൂബിലി ആഘോഷം ഒക്ടോബറിൽ കോഴിക്കോട് വെച്ച് നടത്താൻ തീരുമാനിച്ചു. യോഗത്തിൽ പി.എ. ഹംസ അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി അംഗം പി.കെ. കബീർ സലാല, മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ, ഡോ. വർഗീസ് ജോർജ് എൻ.സി മോയിൻ കുട്ടി, മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ പി. അനിൽ, ഷംസുദ്ദീൻ മുണ്ടോളി, റുക്‌സാന കക്കോടി, ഡോ. അബ്ദു സലാം, ഹസീന ബക്കർ പി.കെ. ഹാരിസ്, അഷ്‌റഫ് വാണിമേൽ എന്നിവർ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികളായി എം.കെ രാഘവൻ എം.പി, മേയർ സദാശിവൻ, അഡ്വ. ജയന്ത് എംഎൽഎ, അഡ്വ. ഫൈസൽ ബാബു എംഎൽഎ, മുൻ മന്ത്രി അഹമ്മദ് ദേവർകോവിൽ, ഡോ. കെ. മൊയ്തു (രക്ഷാധികാരികൾ) പി.എ. ഹംസ ചെയർമാൻ, പി.കെ. കബീർ സലാല ജനറൽ കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു. പി.എം മുസമ്മിൽ പുതിയറ എൻ.സി. മോയിൻ കുട്ടി. അഡ്വ. മുനീർ അഹമ്മദ്, അഡ്വ. വി.പി മുഹമ്മദലി, മൊയ്തീൻ പൂന്താനം മലപ്പുറം (വൈസ് ചെയർമാൻമാർ), അഡ്വ. കെ. നസീമ, ഡോ. പി. പ്രമോദ് കുമാർ, ഷാനവാസ് മഹമ്മൂദ്, ഷൗക്കത്ത് അമീൻ, എ.വി. ഗഫൂർ, അഷ്‌റഫ് ബീരാൻ കുട്ടി, താഹിറ മാത്തറ, റുക്സാന കക്കോടി. ഡോക്ടർ മിനി, സിദ്ധാർത്ഥൻ (കൺവീനർമാർ), അനീസ് ആദം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.



