KOYILANDY DIARY

The Perfect News Portal

പിഷാരികാവിലെ വഴിപാട് നിരക്ക് വർദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം

കൊയിലാണ്ടി: വർദ്ധിപ്പിച്ച വഴിപാട് നിരക്ക് പിൻവലിക്കണമെന്ന് ഭക്തജന സമിതി.. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വഴിപാട് നിരക്ക് വർദ്ധിപ്പിച്ച് ഭക്തജനങ്ങളെ കൊള്ളയടിക്കാനുള്ള നീക്കത്തിൽ നിന്ന് ട്രസ്റ്റി ബോർഡ് പിൻമാറണമെന്ന് പിഷാരികാവ് ഭക്തജന സമിതി യോഗം ആവശ്യപ്പട്ടു. പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ മരളൂർ ആദ്ധ്യക്ഷതവഹിച്ചു.
ശിവദാസൻ പനച്ചിക്കുന്ന്, ബാലൻ നായർ പത്താലത്ത്, പുഷ്പരാജ് നങ്ങാണത്ത്, മുരളീധരൻ കൊണ്ടക്കാട്ടിൽ, ടി.ടി. നാരായണൻ, വിനയൻ കാഞ്ചന, ദാമോദരൻ കുറ്റിയത്ത്, സോമൻ മുചുകുന്ന് എന്നിവർ സംസാരിച്ചു.