KOYILANDY DIARY

The Perfect News Portal

താമരശ്ശേരിയിൽ വെള്ളക്കെട്ടിൽ വീണ് രണ്ട് കുട്ടികൾ മരിച്ചു

താമരശേരി: താമരശ്ശേരിയിൽ വെള്ളക്കെട്ടിൽ വീണ് പിഞ്ചു സഹോദരങ്ങൾ മരിച്ചു. കോരങ്ങാട് പറമ്പിലെ കുഴിയിലെ വെള്ളക്കെട്ടിൽ അകപ്പെട്ടാണ് കുട്ടികൾ മരിച്ചത്. കോരങ്ങാട് വട്ടക്കൊരുവിൽ താമസിക്കുന്ന ജലീലിന്‍റെ മക്കളായ ആജിൽ (11), ഹാദിർ (7) എന്നിവരാണ് മരിച്ചത്.
ഉച്ചയോടെ തൊട്ടടുത്ത വീട്ടിലെ ട്യൂഷന് പോയ കുട്ടികളെ കാണാതായതിനെ തുടർന്ന് മാതാവ് നടത്തിയ തിരച്ചിലിൽ സമീപവാസിയായ എം ടി അബ്ദുറഹിമാനിന്റെ വീട്ടുവളപ്പിൽ എടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടൻ തന്നെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Advertisements
ട്യൂഷന് പോയ ആജിലും ഹാദിറും കളിക്കാനായി വെള്ളക്കെട്ടിൽ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയും ഇന്നുമായി പെയ്ത മഴയിലാണ് പറമ്പിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.