KOYILANDY DIARY

The Perfect News Portal

വി. പി. രാജൻ കലാ സാംസ്ക്കാരിക കേന്ദ്രം ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: വിയ്യൂർ വി. പി. രാജൻ കലാ സാംസ്ക്കാരിക കേന്ദ്രം ലൈബ്രറി & റീഡിംഗ് റൂം നേതൃത്വത്തിൽ ഓണാഘോഷ പരിപാടി ”ഓണപ്പൂവിളി 2023” സംഘടിപ്പിച്ചു. വിയ്യൂർ അരീക്കൽ താഴ നടന്ന പരിപാടി പ്രശസ്ത സാഹിത്യ കാരൻ പ്രൊ. കൽപ്പറ്റ നാരായണൻമാസ്റ്റർ ഉദ്ഘാടനം ചെയ്തു, സ്വഗത സംഘം ചെയർമാൻ ബജീഷ് തരംഗിണി ആദ്യക്ഷത വഹിച്ചു.

ചടങ്ങിൽ ശിവദാസ് ചേമഞ്ചേരി, മുചുകുന്ന് പത്മനാഭൻ, ശ്രീലൻ കലവൂർ എന്നിവരെ ആദരിച്ചു. നഗരസഭ കൌൺസിലർ രത്നവല്ലി ടീച്ചർ, ബാലൻ അമ്പാടി,  നടേരി ഭാസ്ക്കരൻ, എൻ.പി ചന്ദ്രൻ, ലക്ഷ്മി ടീച്ചർ, പി.ടി. ഉമേഷ്, അരീക്കൽ ഷീബ, ഒ.കെ. ബാലൻ. ലിജിന സനൂജ് എന്നിവർ സംസാരിച്ചു. തുടർന്ന് മൃഗം നാടകവും, എയ്ഞ്ചൽ ഡാൻസ് സ്ക്കൂളിന്റെ ശ്രീ അയ്യപ്പൻ നൃത്താവിഷക്കാരം അരങ്ങിൽ നടന്നു. മുന്ന് ദിവസങ്ങളിലായി നടത്തുന്ന ഓണപൂവിളി 2023,  27 ന് സമാപിക്കും.