KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ബസിനും ലോറിക്കുമിടയിൽപെട്ട സ്കൂട്ടർ യാത്രികരായ വിദ്യാർത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട് ബസിനും ലോറിക്കുമിടയിൽപെട്ട സ്കൂട്ടർ യാത്രികരായ വിദ്യാർത്ഥിനികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും വന്ന ലോറി ബൈക്കിലിടിക്കുകയും വിദ്യാർത്ഥിനികൾ താഴേക്ക് വീഴുകയുമായിരുന്നു.

അഴീക്കോട് കോഴിക്കോട് റൂട്ടിൽ താത്തൂർ പൊയിലിൽ ഇന്നലെ രാവിലയോടെയായിരുന്നു സംഭവം. ബസിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിദ്യാർത്ഥിനികൾക്ക് പരിക്കൊന്നും ഇല്ലെന്നാണ് വിവരം.