KOYILANDY DIARY

The Perfect News Portal

ചാന്ദ്ര ദിനത്തിൽ ‘ശാസ്ത്രജ്ഞനൊപ്പം’ പരിപാടി ശ്രദ്ധേയമായി

ചാന്ദ്രദിനത്തിൽ ‘ശാസ്ത്രജ്ഞനൊപ്പം പരിപാടി ശ്രദ്ധേയമായി. ചിങ്ങപുരം: വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിലാണ് ചാന്ദ്ര ദിനത്തിൽ
‘ശാസ്ത്രജ്ഞനൊപ്പം’ പരിപാടി സംഘടിപ്പിച്ചത്. വിക്രം സാരാഭായ് സ്പേസ് സെന്ററിലെ മുൻ സയന്റിസ്റ്റായിരുന്ന രാഘവൻ പുതിയോട്ടിൽ
കുട്ടികളുമായി സംവദിച്ചു.
അമ്പിളി മാമനുമായി ബന്ധപ്പെട്ട കുട്ടികളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. പി.ടി.എ. പ്രസിഡണ്ട് ബി. ലീഷ്മ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, സ്കൂൾ ലീഡർ ആർ.കെ. ഹംന മറിയം, എസ്.പാർവണ, ഇ.എം. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.
Advertisements