KOYILANDY DIARY.COM

The Perfect News Portal

KTA കുവൈത്ത് ‘ഉയരേ 2026’ പദ്ധതി വിതരണം ഒക്ടോബർ 10ന് നടക്കും

.
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്തിന്റെ (KTA കുവൈത്ത്) വിദ്യാഭ്യാസ സഹായ പദ്ധതിയായ ‘ഉയരേ 2026’ന്റെ വിതരണോദ്ഘാടനം ഒക്ടോബർ 10ന് നടക്കും. ശനിയാഴ്ച വൈകിട്ട് 4ന് കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കൊയിലാണ്ടി MLA അഡ്വ. കെ. പ്രവീൺ കുമാർ വിതരണോദ്ഘാടനം നിർവഹിക്കും. കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് IPS മുഖ്യാതിഥിയാകും. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു. കെ. ചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
.
.
പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയിട്ടും സാമ്പത്തിക പ്രയാസം മൂലം ഉപരിപഠനം ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് സഹായം നൽകുന്നതിനാണ് KTA Kuwait ‘ഉയരേ 2026’ പദ്ധതി നടപ്പാക്കുന്നത്. B.Tech, B.Sc Nursing, NEET, TTC, CA, BA, B.Com ഉൾപ്പെടെയുള്ള വിവിധ കോഴ്സുകളിൽ ഉപരിപഠനം നടത്തുന്ന 37 വിദ്യാർത്ഥികൾക്കാണ് ഈ വർഷം പദ്ധതിയിലൂടെ വിദ്യാഭ്യാസ സഹായം ലഭിക്കുക. വിദ്യാർത്ഥികളുടെ ഉപരിപഠന സ്വപ്നങ്ങൾക്ക് കൈത്താങ്ങാകുന്ന പദ്ധതിയുടെ വിതരണോദ്ഘാടന ചടങ്ങിലേക്ക് ഏവരെയും സംഘാടകർ ക്ഷണിച്ചു.
Share news