KOYILANDY DIARY

The Perfect News Portal

ജനാധിപത്യ മഹിളാ അസോസിയേഷൻ കാൽനട ജാഥ തുടങ്ങി

വടകര: ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കാൽനട ജാഥ തുടങ്ങി. ‘മോദി സർക്കാർ സ്ത്രീ വിരുദ്ധ സർക്കാർ’ മുദ്രാവാക്യം ഉയർത്തി ഒക്ടോബർ അഞ്ചിന് സംഘടിപ്പിക്കുന്ന പാർലമെൻറ് മാർച്ചിൻറെ പ്രചാരണാർഥം ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ വില്ലേജുകളിൽ കാൽനട ജാഥ തുടങ്ങി. 15 വരെ ഏരിയയിലെ വിവിധ മേഖലകളിൽ ജാഥകൾ നടക്കും.
പതിയാരക്കര വില്ലേജ് കാൽനട ജാഥ സംസ്ഥാന വൈസ് പ്രസിഡണ്ട് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. പി ഷൈമ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ പുഷ്പജ, ജില്ലാ കമ്മിറ്റി അംഗം പി രജനി, യു വി രാഖില, ടി പി ഷിജി എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി യു വി രാഖില ലീഡറും പ്രസിഡണ്ട് പി ഷൈമ ഉപലീഡറും ട്രഷറർ എം ജയപ്രഭ മാനേജരുമായ ജാഥ തിങ്കളാഴ്ച വില്ലേജിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. സമാപനം വൈകിട്ട്‌ നാലിന് പതിയാരക്കര എംഎൽപി സ്കൂൾ പരിസരത്ത് കെ പുഷ്പജ ഉദ്ഘാടനം ചെയ്യും.