KOYILANDY DIARY

The Perfect News Portal

റോഡ് വികസനത്തിൽ വ്യാപാരികൾ നൽകിയത് വലിയ പിന്തുണ; മന്ത്രി പി എ മുഹമ്മദ് റിയാസ്

കോഴിക്കോട്: റോഡ് വികസനത്തിൽ വ്യാപാരികൾ വലിയ പിന്തുണയാണ് നൽകിയതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആശ്വാസ് പദ്ധതിയിലെ പ്രഥമ ധനസഹായ വിതരണം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്‌തു. വ്യാപാരി കുടുംബ സഹായ പദ്ധതിയായ ആശ്വാസിൽ അഞ്ച്‌ കുടുംബങ്ങൾ 10 ലക്ഷം രൂപ വീതം ഏറ്റുവാങ്ങി. ജില്ലാ വൈസ്‌ പ്രസിഡണ്ട് എ വി എം കബീർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര മുഖ്യാതിഥിയായി. കെ ഹസ്സൻ കോയ, സംസ്ഥാന സെക്രട്ടറി പി കെ ബാപ്പുഹാജി, ജില്ലാ ട്രഷറർ വി സുനിൽ കുമാർ, സലീം രാമനാട്ടുകര, എം ഷാഹുൽ ഹമീദ്, കെ പി മൊയ്തീൻ കോയ, കെ സരസ്വതി, എരോത്ത് ഇഖ്ബാൽ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജി കെ തോമസ് സ്വാഗതവും ആശ്വാസ് പദ്ധതി ട്രഷറർ കെ ടി വിനോദ് നന്ദിയും പറഞ്ഞു.