KOYILANDY DIARY

The Perfect News Portal

മടവൂരിൽ മതിലിടിഞ്ഞ് വീണ് കാർ തകർന്നു

മടവൂരിൽ മതിലിടിഞ്ഞ് വീണ് കാർ തകർന്നു. പൈമ്പാലുശേരി- പുല്ലാളൂർ റോഡിൽ സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞുവീണ്, റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറും എടക്കിലോട് ബസ് കാത്തിരിപ്പ് കേന്ദ്രവും തകർന്നു. ചൊവ്വ വൈകിട്ട് അഞ്ചിനാണ്‌ കനത്ത മഴയിലും കാറ്റിലും റോഡരികിൽ 20 അടിയോളം ഉയരത്തിലുള്ള മതിൽ ഇടിഞ്ഞുവീണത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ആളില്ലായിരുന്നു.