KOYILANDY DIARY

The Perfect News Portal

മലയോര മേഖലയിൽ മഴ കനത്തു

മുക്കം: മലയോര മേഖലയിൽ മഴ കനത്തു. ചൊവ്വ രാവിലെ മുതൽ മഴ തിമിർത്ത് പെയ്യുകയാണ്. കനത്ത മഴയിൽ മുക്കം നഗരസഭയിലെ മുത്താലത്ത് വീടിന്റെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് വീടിന് നാശനഷ്ടമുണ്ടായി. മുത്താലം എടക്കാട് പറമ്പിൽ പി സി. വിശ്വനാഥന്റെ വീടിന്റെ മതിലാണ് തകർന്നത്‌. തുടർന്ന്, സമീപത്തു താമസിക്കുന്ന എടക്കാട്ടുപറമ്പിൽ കീരന്റെ  വീടിനും  കേടുപാടുപറ്റി. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിശ്വനാഥൻ പറഞ്ഞു.
തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ പള്ളിപ്പടിയിൽ എടക്കളത്തൂർ സാലി സ്റ്റാൻലിയുടെ വീട്ടുമുറ്റത്തെ കിണർ മഴയിൽ ഇടിഞ്ഞുതാഴ്‌ന്നു. മഴ ശക്തമായതോടെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത്-റവന്യു അധികൃതർ അറിയിച്ചു.