KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി എം എൽ എ യുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കുന്നു

കൊയിലാണ്ടി എം എൽ എ യുടെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കുന്നു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ തലങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ പ്രതിഭകളെയാണ് എം എൽ എ യുടെ നേതൃത്വത്തിൽ അനുമോദിക്കുന്നത്. ജൂൺ 25 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് കൊയിലാണ്ടി മുന്നാസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങൾ കൈമാറുമെന്ന് എം.എൽ.എ. അറിയിച്ചു.  കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതി (മാത്ത് മാജിക്) യുടെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങിൽ നടക്കും.

എസ് എസ് എൽ സി, +2 പരീക്ഷകളിൽ മുഴുവൻ A+ നേടിയ വിദ്യാർത്ഥികൾ, സംസ്ഥാന- ജില്ല തലങ്ങളിൽ മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ പഞ്ചായത്തുകൾ, സംസ്ഥാനത്തെ മികച്ച തഹസിൽദാർക്കുളള അവാർഡ് കരസ്ഥമാക്കിയ കൊയിലാണ്ടി തഹസിൽദാർ, മികച്ച നേട്ടങ്ങൾ കരസ്ഥമാക്കിയ കലാ-സാഹിത്യ – കായിക രംഗത്തെ പ്രതിഭകൾ എന്നിവരെയാണ് ചടങ്ങിൽ അനുമോദിക്കുന്നത്.

Advertisements

രാഷ്ട്രീയ – സാമൂഹിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് കരിയർ ഗൈഡൻസ് ക്ലാസ് ഉണ്ടായിരിക്കും. സ്കൂൾ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്ത മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളോടൊപ്പം കൃത്യസമയത്ത് എത്തിച്ചേരണമെന്ന് എം എൽ എ ഓഫീസിൽ നിന്ന് അറിയിച്ചു.

Advertisements