KOYILANDY DIARY

The Perfect News Portal

ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി

കൊയിലാണ്ടി: നടുവത്തൂർ – ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലനം നൽകി. അന്താരാഷ്ട്ര യോഗ ദിനാചരണത്തോടനുബന്ധിച്ചാണ് നേച്ചുറോപ്പതി & യോഗാ ഫെഡറേഷൻ (എൻ.വൈ.എഫ്)ന്റെ ആഭിമുഖ്യത്തിൽ നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് യോഗ പരിശീലന പരിപാടി സംഘടിപ്പിച്ചത്.
കീഴരിയൂർ പഞ്ചായത്ത് അംഗം അമൽ സരാഗ് ഉത്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അദ്ധ്യാപിക ഗീത അദ്ധ്യക്ഷതവഹിച്ചു. എൻ.വൈ.എഫ്. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ശശിധരൻ മണക്കാട് യോഗ പരിശീലനം നടത്തി. ബേബി ഗീത, ശോഭാ സുരേഷ് എന്നിവർ സംസാരിച്ചു.
Advertisements