KOYILANDY DIARY

The Perfect News Portal

കെജ്‌രിവാള്‍ രാജിവെയ്ക്കണോയെന്ന് സുനിത കെജ്‌രിവാള്‍ ജനങ്ങളോട്; വേണ്ടെന്ന് ജനക്കൂട്ടം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ സന്ദേശം ലോക് തന്ത്ര് റാലി വേദിയില്‍ വായിച്ച് ഭാര്യ സുനിത കെജ്‌രിവാള്‍. കെജ്‌രിവാള്‍ സത്യസന്ധനും ദേശഭക്തനുമാണെന്ന് പറഞ്ഞ സുനിത കെജ്‌രിവാള്‍ രാജിവെയ്ക്കണോയെന്ന് ജനക്കൂട്ടത്തോട് ചോദിച്ചു. വേണ്ടെന്നായിരുന്നു ജനക്കൂട്ടത്തിന്റെ മറുപടി.

സോണിയ ​ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, ഉദ്ധവ് താക്കറെ, അഖിലേഷ് യാദവ്, തേജസ്വി യാദവ് തുടങ്ങിയവർ റാലിയിൽ അണിനിരന്നു. അറസ്റ്റ് ചെയ്യപ്പെട്ട ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറനും വേദിയിലെത്തി.