KOYILANDY DIARY

The Perfect News Portal

സ്നേഹപൂർവ്വം എം.ടി ക്ക് വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ ആശംസാ കത്തുകൾ അയച്ചു

ചിങ്ങപുരം: മലയാളത്തിന്റെ പ്രിയ കഥാകാരൻ എം.ടി. വാസുദേവൻ നായർക്ക് വിദ്യാർത്ഥികൾ നവതി ആശംസാ കത്തുകൾ അയച്ചു. വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥികളാണ് ചിങ്ങപുരം പോസ്റ്റോഫീസിലെത്തി എം.ടിക്ക് ആശംസാ കത്തുകൾ അയച്ചത്.
നവതി ആശംസകൾ അറിയിക്കുന്നതോടൊപ്പം എം.ടി.യെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും, ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെയെന്നും കുട്ടികൾ കത്തുകളിലൂടെ പറഞ്ഞു. സ്കൂൾ ലീഡർ ആർ.കെ. ഹംന മറിയം, ഡെപ്യൂട്ടി ലീഡർ എസ്. ശ്രീരസ്യ, ടി.കെ. ആന്മിയ, നാലാം ക്ലാസ് ലീഡർ ജെ.എച്ച്. ജാൻവിത്, വി.ടി. ഐശ്വര്യ, എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, എസ്. പാർവ്വണ എന്നിവർ നേതൃത്വം നൽകി.
Advertisements