KOYILANDY DIARY

The Perfect News Portal

വടകരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: വടകരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. വടകര മണിയൂര്‍ കടയക്കുടി ഹമീദിന്റെ മകൻ മുഹമ്മദ് നിഹാല്‍ (16) ആണ് മരിച്ചത്. സൈക്കിളിൽ പോകുമ്പോള്‍ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. മണപ്പുറം താഴെ വയലിന് സമീപത്താണ് അപകടമുണ്ടായത്.