KOYILANDY DIARY

The Perfect News Portal

എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: എസ്എസ്എൽസി, പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ പ്രതിഭകളെ അനുമോദിച്ചു. കായലാട്ട് രവീന്ദ്രൻ അനുസ്മരണ സമിതിയുടെയും സിപിഐ കോതമംഗലം ബ്രാഞ്ച് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കോമത്ത്കര വെച്ച് നടന്ന അനുമോദനവും പുരസ്കാരദാനവും കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് ഉദ്ഘാടനം ചെയ്തു.
കായലാട്ട് ഗിരിജ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ.സുധാകരൻ, ടി.എം.സുരേഷ്കുമാർ, കെ.കെ.കൃഷ്ണൻ എന്നിവർ സംസാരിച്ചു. എ.ടി.സദാനന്ദൻ സ്വാഗതവും കെ.ടി.വിവേക് കുമാർ നന്ദിയും പറഞ്ഞു.
Advertisements