KOYILANDY DIARY

The Perfect News Portal

ശ്രീ നാരായണ ഗുരുവിൻ്റെ 169-ാംമത് ജന്മദിനം കൊയിലാണ്ടിയിൽ സമുചിതമായി ആചരിച്ചു

കൊയിലാണ്ടി: ശ്രീ നാരായണ ഗുരുവിൻ്റെ 169-ാംമത് ജന്മദിനം എസ്.എൻ. ഡി.പി. യോഗം കൊയിലാണ്ടി യൂണിയൻ സമുചിതമായി ആഘോഷിച്ചു. രാവിലെ ഓഫീസിൽ ഗുരുപൂജ നടന്നു.  ഓഫീസ് പരിസരത്ത് യൂണിയൻ പ്രസിഡണ്ട് കെ.എം. രാജീവൻ പതാക ഉയർത്തി. യൂണിയന് കീഴിലുള്ള വിവിധ ശാഖകളിൽ പായസദാനം, കിറ്റ് വിതരണം, വാഹന സന്ദേശം തുടങ്ങിയവ നടന്നു.
കൊയിലാണ്ടി താലൂക്കാസ്പത്രി  രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നദാനം നടത്തി. കോമത്തുകര ഗുരുദേവ സന്നിധിയിൽ നിന്ന് ആരംഭിച്ച വർണശഭളമായ ഘോഷയാത്ര വെെരാഗി യോഗി മഠത്തിൽ സമാപിച്ചു. പരിപാടികൾക്ക് പ്രസിഡണ്ട് കെ. എം. രാജീവൻ, സെക്രട്ടറി പറമ്പത്ത് ദാസൻ, വി. കെ. സുരേന്ദ്രൻ, കെ. കെ. ശ്രീധരൻ, സുരേഷ് മേലേപ്പുറത്ത്, ഒ. ചോയിക്കുട്ടി, പി.വി. പുഷ്പരാജ്, കെ.കെ. കുഞ്ഞികൃഷ്ണൻ, കെ. വി. സന്തോഷകുമാർ, ഗണേശൻ തുടങ്ങിയവർ നേതൃത്വം നൽകി.