KOYILANDY DIARY

The Perfect News Portal

പെൻഷൻ കുടിശിക ഉടൻ അനുവദിക്കുക: KSSPU വനിതാ കൺവൻഷൻ

കൊയിലാണ്ടി: കേരള സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൂടാടി വനിതാ കൺവെൻഷൻ ആവിശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡണ്ട് ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. വനിതാ വേധി കൺവീനർ പി ആർ ശാന്തമ്മ ടീച്ചർ അധ്യക്ഷതവഹിച്ചു.
യു വസന്തറാണി, ഇ കെ കല്യാണി, എ ഹരിദാസൻ, പി. ശശീന്ദ്രൻ, ഇ ഭാസ്കരൻ എന്നിവർ സംസാരിച്ചു. കുടുംബാരോഗ്യം എന്ന വിഷയത്തെ കുറിച്ച് ആരോഗ്യ പ്രവർത്തകനായ ദിലീപ് കുമാർ ക്ലാസ്സെടുത്തു. കലാ പരിപാടികളും അരങ്ങേറി.