KOYILANDY DIARY

The Perfect News Portal

കൊച്ചുവേളി – ബംഗളൂരു സെക്‌ഷനിൽ സ്‌പെഷ്യൽ ട്രെയിൻ

തിരുവനന്തപുരം: കൊച്ചുവേളി– ബംഗളൂരു സെക്‌ഷനിൽ സ്‌പെഷ്യൽ ട്രെയിൻ ഓടിക്കുന്നു. 18 ഞായർ മുതൽ ജൂലൈ രണ്ടു വരെയുള്ള ഞായറാഴ്‌ചകളിൽ കൊച്ചുവേളിയിൽനിന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ ട്രെയിൻ പുറപ്പെടും. എസ്‌എംവിടി ബംഗളൂരു- കൊച്ചുവേളി (06212) എക്‌സ്‌പ്രസ്‌ ജൂൺ 19 മുതൽ ജൂലൈ മൂന്നുവരെയുള്ള തിങ്കളാഴ്‌ചകളിൽ പകൽ ഒന്നിന്‌ എസ്‌എംവിടി ബംഗളൂരുവിൽനിന്ന്‌ പുറപ്പെടും. ടിക്കറ്റുകൾക്ക്‌ സ്‌പെഷ്യൽ നിരക്കാണ്‌ ഈടാക്കുന്നത്. ട്രെയിനുകൾക്ക്‌ റിസർവേഷൻ ആരംഭിച്ചു.