KOYILANDY DIARY

The Perfect News Portal

പയ്യാവൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചു തെറിപ്പിച്ചു

കണ്ണൂർ: പയ്യാവൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചു തെറിപ്പിച്ചു. പൊന്നുപറമ്പ് സ്വദേശി ബാലകൃഷ്ണനെയാണു ബസിടിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇരിട്ടിയിൽ നിന്ന് പയ്യാവൂരിലേക്ക് അമിത വേ​ഗത്തിൽ വരികയായിരുന്ന ബസ്സാണ് ഇടിച്ചത്.

പരിക്കേറ്റ ബാലകൃഷ്ണനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എതിർ ദിശയിൽ നടന്നു വരികയായിരുന്ന ബാലകൃഷ്ണനെ അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് തെറിപ്പിക്കുകയും ഇയാൾ റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു.

അപകടത്തിന് പിന്നാലെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ​ഗുരുതരമായതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പയ്യാവൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടമുണ്ടാക്കിയ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisements