KOYILANDY DIARY.COM

The Perfect News Portal

സിബീഷ് പെരുവട്ടൂർ സ്മാരക പുരസ്കാരം അബൂബക്കർ കാപ്പാടിന് സമർപ്പിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. കോളജിലെ പൂർവ്വ വിദ്യാർത്ഥികളുടെ കലാസാംസ്കാരിക കൂട്ടായ്മയായ “ഓർമ്മ”യുടെ നാലാമത് സിബീഷ് പെരുവട്ടൂർ സ്മാരക പുരസ്കാരവും ഡോ. അബൂബക്കർ കാപ്പാടിന് സമർപ്പിച്ചു. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ കൊയിലാണ്ടി നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ  സമർപ്പണം നിർവഹിച്ചു. നിധീഷ് കാർത്തിക് അധ്യക്ഷത വഹിച്ചു.
.
.
ഡോ. അബൂബക്കർ കാപ്പാടിന്റെ “ഇരകൾ” എന്ന നോവലിന്റെ പ്രകാശനം  ഡോ. പി.കെ. പോക്കർ നിർവഹിച്ചു. പി.പി.അബ്ദുൾ ലത്തീഫ് പുസ്തകം ഏറ്റുവാങ്ങി. മധു ബാലന്റെ ‘സോക്കർ പോയട്രിയുടെ രണ്ടാം പതിപ്പും ചടങ്ങിൽ പ്രകാശിപ്പിച്ചു. വി.പി. സജീവൻ സിബീഷ് അനുസ്മരണ പ്രഭാഷണം നടത്തി. സിബിഷിന്റ പിതാവ് പി.കെ. ബാലകൃഷ്ണൻ, ഭാര്യ: എം.എസ്. രഞ്ജില, മക്കളായ ദ്രോൺ സിബി, ദർപ്പൺ സിബി എന്നിവർ സന്നിഹിതരായി. എ.ടി. വിനീഷ് സ്വാഗതവും വി.വി. പ്രകാശൻ നന്ദിയും പറഞ്ഞു.
Share news