KOYILANDY DIARY.COM

The Perfect News Portal

അംഗൻവാടിയിലേക്ക് കളിക്കോപ്പുകൾ വിതരണം ചെയ്തു

.

കൊയിലാണ്ടി: നഗരസഭ 14-ാം വാർഡ് വെള്ളിലാട്ടുതാഴ അംഗൻവാടിയിലേക്ക് ഡോ. കെ ഗോപിനാഥും കുടുംബവും കളിക്കോപ്പുകൾ വിതരണം ചെയ്തു. നഗരസഭ ചെയർമാൻ യുകെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നമ്പി വീട്ടിൽ സത്യനാഥ് അധ്യക്ഷൻ വഹിച്ചു. ചടങ്ങിൽ എൻ സി സത്യൻ, പത്മജാ ഗോപിനാഥ്,    വാർഡ് വികസന കൺവീനർ വി.എം അനൂപ്, വി വി വത്സല, സി ഡി എസ് ശ്രീജ, ആശാവർക്കർ നിഷ എന്നിവർ സംസാരിച്ചു, അംഗൻവാടി വർക്കർ ഇന്ദിര സ്വാഗതവും സുധ നന്ദിയും പറഞ്ഞു.

Share news