കടകളിൽ വെള്ളം കയറി നാശനഷ്ടം: കോഴിക്കോട് ജില്ലാ കലക്ടർക്ക് നിവേദനം നൽകി
.
തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറിൽ ഞായറാഴ്ച രാത്രിയുണ്ടായ ശക്തമായ മഴയിൽ കടകളിൽ വെള്ളം കയറി നാശനഷ്ടം. വ്യാപാരി വ്യവസായി ഏകോപന സമിതി തിക്കോടി പഞ്ചായത്ത് ബസാർ യൂണിറ്റ് കോഴിക്കോട് ജില്ലാ കലക്ടർക്ക് നിവേദനം നൽകി. ദേശീയ പാതയുടെ ഓവുചാൽ പുറക്കാട് റോഡിലേക്കുള്ള ചെറിയ ഓവുചാലിലേക്ക് തുറന്നു വിട്ടതാണ് കടകളിലേക്കും വില്ലേജ് ഓഫീസിലേക്കും സമീപത്തുള്ള വീടുകളിലേക്കും വെള്ളം കയറാൻ കാരണം.

ഇതിനൊരു അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി തിക്കോടി പഞ്ചായത്ത് ബസാർ യൂണിറ്റ് ബഷീർ ടി, അക്ബർ ടി, ആഷിക് എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലാ കലക്ടർക്ക് നിവേദനം നൽകി.



