ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിൽ അർജന്റീന മൂന്ന് ഗോളുകൾക്ക് മുന്നിൽ
.
അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങുന്ന ഇതിഹാസ താരം ലയണൽ മെസ്സിയുടെ വിടവാങ്ങൽ മത്സരത്തിൽ അർജന്റീന മൂന്ന് ഗോളുകൾക്ക് മുന്നിൽ. ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മൊണുമെന്റൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ 48–ാം മിനിറ്റിൽ അർജന്റീന മത്സരത്തിൽ ലീഡ് പിടിച്ചു.

മെസ്സിയുടെ കോർണർ കിക്കിൽ ക്ലോസ് റേഞ്ചിൽനിന്നു ഫിനിഷ് ചെയ്തത് നിക്കോളാസ് ഓട്ടമെൻഡി ആണ്. രാജ്യാന്തര ഫുട്ബോളിൽ മെസ്സിയുടെ 68–ാം അസിസ്റ്റാണ് ഇത്. 62–ാം മിനിറ്റിൽ ഗോളടിപ്പിച്ച് മെസ്സിയുടെ രണ്ടാം അസിസ്റ്റ് പിറന്നു. മെസ്സി പകർന്നു നൽകിയ പന്തെടുത്ത് ബോക്സിന്റെ എഡ്ജിൽനിന്ന് നിക്കോ പാസിന്റെ തകർപ്പൻ ഫിനിഷിങ്. അർജന്റീന രണ്ടു ഗോളുകൾക്കു മുന്നിൽ ആയി. 71–ാം മിനിറ്റിൽ ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോൾ കൂടി പിറന്നതോടെ അർജന്റീന മൂന്നു ഗോളുകൾക്കു മുന്നിൽ ആയി. വിടവാങ്ങൽ മത്സരത്തിന്റെ പത്താം മിനിറ്റിൽ അർജന്റീന ഇതിഹാസം ലയണൽ മെസ്സിക്ക് ആദരം.

മെസ്സിയുടെ വിഖ്യാതമായ പത്താം നമ്പർ ജേഴ്സിയോടുള്ള ആദരസൂചകമായി മത്സരത്തിന്റെ പത്താം മിനിറ്റിൽ കളി താൽക്കാലികമായി നിർത്തിവെച്ചു. സ്റ്റേഡിയത്തിലെ ആരാധകർ ഒന്നടങ്കം എഴുന്നേറ്റുനിന്ന് കയ്യടിച്ചു. 2022 ഫിഫ ലോകകപ്പ് കിരീടനേട്ടം അടക്കം 21 വർഷത്തെ ഐതിഹാസിക അന്താരാഷ്ട്ര കരിയറിനാണ് അർജന്റീന ജേഴ്സിയിൽ അവസാനമായി കളിക്കാനിറങ്ങിയതോടെ വിരാമമായത്.

മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിച്ച വേളയിൽ തന്റെ മക്കളായ തിയാഗോ, മാറ്റിയോ, സിറോ എന്നിവർക്കൊപ്പമാണ് മെസ്സി മൈതാനത്ത് അണിനിരന്നത്. 2026 ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് അർജന്റീന പരാജയപ്പെട്ട് ആഴ്ചകൾക്ക് ശേഷമാണ് 39 കാരനായ താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.



