KOYILANDY DIARY.COM

The Perfect News Portal

വെള്ളിമാടുകുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം: 5 പേർക്ക് പരിക്ക്

.

കോഴിക്കോട്: വെള്ളിമാടുകുന്നില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം. ലോ കോളേജിന് മുന്നിലാണ് അപകടമുണ്ടായത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ പാഴൂര്‍ ചാലിക്കുഴി സ്വദേശി കാര്‍ത്തികേശിനെ ചേവായൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

അപകടം നടക്കുമ്പോള്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാത്രി 11.15ഓടെയായിരുന്നു അപകടമുണ്ടായത്. സംസാരിച്ച് നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Share news