KOYILANDY DIARY.COM

The Perfect News Portal

അരിക്കുളം സ്വദേശി ഷിജുവിന് ദുബായ് സർക്കാരിൻ്റെ ഗോൾഡൻ വിസ ആദരവ്

കൊയിലാണ്ടി: അരിക്കുളം മാവട്ട് സ്വദേശി ഷിജുവിന് ദുബായ് സർക്കാരിൻ്റെ ഗോൾഡൻ വിസ ആദരവ്. ചിത്രകാരനായ ഇദ്ദേഹത്തിന് ദുബായ് ആർട്ട് & കൾച്ചർ വിഭാഗത്തിലാണ് ഗോൾഡൻ വിസ (10 വർഷം) ലഭിച്ചത്.

ചിത്രകാരൻ എന്ന നിലയിൽ പ്രശസ്തനായ ഷിജു യുഎഇ ദുബായ് ഭരണാധികാരികളുടെയും, നിരവധി പ്രമുഖരുടെയും, ഫിലിം സ്റ്റാറുകളുടെയും ഫോട്ടോകൾ വരച്ചു നൽകിയിട്ടുണ്ട്. കൂടാതെ നിരവധി എക്സിബിഷനുകളും നടത്തിയിട്ടുണ്ട്.

ഇദ്ദേഹം ചെയ്ത ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദിൻ്റെ പെപ്പർ ആർട്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്‌. യുഎഇ കൊയിലാണ്ടിക്കൂട്ടം ചാപ്റ്റർ മെമ്പറും കൂടിയാണ് ഷിജു. ഇന്ത്യൻ റെക്കോർഡും, ഏഷ്യൻ റെക്കോർഡും ഷിജുവിന് ലഭിച്ചിട്ടുണ്ട്. സൗമ്യയാണ് ഷിജുവിൻ്റെ ഭാര്യ. മക്കൾ അദിത്രി അദിതി.

Share news
error: Content is protected !!