KOYILANDY DIARY

The Perfect News Portal

ബിജെപി അടിയന്തരാവസ്ഥാ വിരുദ്ധദിനം ആചരിച്ചു

കൊയിലാണ്ടി: ബിജെപി അടിയന്തരാവസ്ഥാ വിരുദ്ധദിനം ആചരിച്ചു. രാജ്യത്ത് ജനാധിപത്യം തകർന്നു എന്ന് കള്ള പ്രചരണം നടത്തുന്ന കോൺഗ്രസ്സ് പ്രസ്ഥാനം അവരുടെ നേതാവ് ഇന്ദിരാ ഗാന്ധി നാലരപതിറ്റാണ്ട് മുമ്പ് രാജ്യത്ത് അടിച്ചേൽപ്പിച്ച അടിയന്തിരാവസ്ഥ മറന്നു പോകരുത്. കോൺഗ്രസ്സ് ജനാധിപത്യത്തിന്റെ ആരാച്ചാരാണെന്ന് ബിജെപി നേതാവ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ പറഞ്ഞു. BJP കൊയിലാണ്ടിനിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പരിപാടി ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി ജെ പി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ്അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ വി കെ ജയൻ, പയ്യോളി മണ്ഡലം പ്രസിഡണ്ട് എ. കെ ബൈജു, സ്റ്റേറ്റ് കൗൺസിൽ മെമ്പർമാരായ വായനാരി വിനോദ്, ബി കെ പ്രേമൻ, കെ.വി സുരേഷ്, അഡ്വ വി സത്യൻ, ടി. കെ പത്മനാഭൻ, കെ. ഫൽഗുണൻ, കെ പി മോഹനൻ  വി.കെ മുകുന്ദൻ, ഒ മാധവൻ എന്നിവർ സംസാരിച്ചു.
Advertisements