KOYILANDY DIARY.COM

The Perfect News Portal

ചിത്തിര ആട്ട തിരുനാൾ: ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

.

പത്തനംതിട്ട: ചിത്തിര ആട്ട തിരുനാളിനോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ക്ഷേത്ര നട വെള്ളിയാഴ്ച തുറക്കും. ശനിയാഴ്ചയാണ്‌ ശബരിമലയിൽ ചിത്തിര ആട്ട തിരുനാൾ. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന്‌ മേൽശാന്തി ഇ ഡി പ്രസാദ് നട തുറക്കും. ശനിയാഴ്ച പുലർച്ചെ അഞ്ചിനാണ് ദർശനത്തിനായി നട തുറക്കുക. വൈകിട്ട് ദീപാരാധനയ്ക്കുശേഷം പതിനെട്ടാം പടിയിൽ പടിപൂജ നടക്കും. രാത്രി 10ന്‌ നട അടയ്ക്കും. മണ്ഡല മഹോത്സവത്തിനായി 16ന്‌ വീണ്ടും നട തുറക്കും. നവംബർ 17 മുതലാണ് മണ്ഡല – മകരവിളക്ക് തീർഥാടനം ആരംഭിക്കുന്നത്.

 

 

Share news