സബ്‌സിഡിയ്ക്ക് അപേക്ഷിക്കാം
.
കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയുടെ ഭാഗമായി കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് കർഷകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഡ്രിപ്പ്, സ്പ്രിംഗ്ളർ തുടങ്ങിയ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകാൻ ഇതിലൂടെ കർഷകർക്ക് അവസരം ലഭിക്കും.
നിബന്ധനകൾക്ക് വിധേയമായി, പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 55 ശതമാനം ചെറുകിട, നാമമാത്ര കർഷകർക്കും 45 ശതമാനം മറ്റു കർഷകർക്കും ധനസഹായമായി ലഭിക്കും. നാളികേര കർഷകർക്ക് 30 ശതമാനം അധിക ധനസഹായവും നിബന്ധനകളോടെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ അടുത്തുള്ള കൃഷിഭവനുമായോ ബന്ധപ്പെടാം. ഫോൺ: 9400722150, 9048183643, 9446429642



