KOYILANDY DIARY.COM

The Perfect News Portal

കേരള ഹൈക്കോടതിയിൽ ​ഗവേഷകരാകാൻ അവസരം: 48 ഒഴിവുകൾ

.

കേരള ഹൈക്കോടതിയിൽ ​ഗവേഷകരാകാൻ അവസരം. റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ 48 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നവംബർ 30 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഒഴിവുകളുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത. പ്രതിമാസം 35000 വരെ നേടാൻ സാധിക്കുന്ന ഈ ജോലിക്ക് നിയമ ബിരുദധാരികൾക്കും ഫൈനൽ ഇയറോ സെമസ്റ്ററോ പഠിക്കുന്ന വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. 1 വർഷം വരെയാണ് നിയമന കാലാവധി എങ്കിലും നിങ്ങളുടെ പ്രകടനം മികച്ചതാണെങ്കിൽ രണ്ടാം വർഷത്തിലും അവസരം ലഭിക്കാൻ സാധ്യതയുണ്ട്.

 

ഫൈനൽ ഇയർ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുമെങ്കിലും ഇന്റർവ്യൂന് മുൻപ് സർട്ടിഫിക്കറ്റുകൾ ഹാജറാക്കേണ്ട സമയത്ത് എല്ലാ മാർക്ക് ലിസ്റ്റുകളും സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം. ഓൺലൈനായി അപേക്ഷിക്കേണ്ടതി​ന്റെയും ഫീസ് അടച്ചു തുടങ്ങേണ്ടതി​ന്റെയും തീയതി ഈ മാസം 2 ആണെങ്കിലും 30 വരെ അപേക്ഷിക്കാനുള്ള അവസരമുണ്ട്. ഓഫ് ലൈൻ വഴി ഫീസ് ഈ മാസം 4നും 11നും ഇടയിൽ അടച്ചിരിക്കണം. എഴുത്ത് പരീക്ഷ, കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഇ​ന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക.

 

1000 രൂപയാണ് അപേക്ഷ ഫീസ്. പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർ, ജോലിയില്ലാത്ത ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് അടക്കേണ്ടതില്ല. 1994 ഡിസംബർ ഒന്നിനും 2004 നവംബർ 30നും ഇടയിൽ ജനിച്ചവർക്കാണ് അവസരം. അപേക്ഷകൾ സമർപ്പിക്കാൻ സന്ദർശിക്കുക:- https://hckrecruitment.keralacourts.in/hckrecruitment/

Share news