KOYILANDY DIARY.COM

The Perfect News Portal

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഒഴിവാക്കി കൂടുതൽ പള്ളികൾ

.

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര അപകടത്തിൻ്റെ പശ്ചാത്തലത്തിൽ പെരുന്നാളിനോടനുബന്ധിച്ചുള്ള വെടിക്കെട്ട് ഒഴിവാക്കി കൂടുതൽ പള്ളികൾ. അപകടത്തിൽ 16 പേർക്കാണ് ജീവൻ നഷ്ടമായത്. പ്രശസ്തമായ എറണാകുളം കടമറ്റം പള്ളി വെടിക്കെട്ട് ഉപേക്ഷിച്ചു. വെടിക്കെട്ടിനു പകരം സ്നേഹ ഭവനം നിർമ്മിച്ചു നൽകും. മെയ് 6 , 7 തീയതികളിലാണ് പ്രധാന പെരുന്നാൾ. എറണാകുളം ജില്ലയിലെ തന്നെ കോലഞ്ചേരി സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ് പോൾസ്, കോട്ടൂർ സെൻ്റ് ജോർജ് എന്നീ ദേവാലയങ്ങളും വെടിക്കെട്ട് ഉപേക്ഷിച്ചു.

 

ഇതിനായി നീക്കി വെച്ച തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും. ഇരിഞ്ഞാലക്കുട താഴേക്കാട് കുരിശു മുത്തപ്പൻ പള്ളിയും തിരുനാൾ ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് പൂർണമായും ഒഴിവാക്കി. സമാഹരിച്ച് തുക ചാരിറ്റി പ്രവർത്തനങ്ങൾക്ക് നൽകും. പുതുപ്പള്ളി, ചന്ദനപ്പള്ളി ദേവാലയങ്ങളും ഈ തീരുമാനം എടുത്തിരുന്നു.

Advertisements

 

Share news
error: Content is protected !!