ഐവിഎഫ് ടെക്നീഷ്യൻ തസ്തികയിൽ നിയമനം
.
കോഴിക്കോട് ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത ഐ.വി.എഫ് ടെക്നീഷ്യന് തസ്തികയില്‍ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ എം.എസ്.സി ലൈഫ് സയന്‍സ് വിദ്യാഭ്യാസ യോഗ്യതയും
ഐ.വി.എഫ് ലാബില്‍ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 24 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ – 0495 2370179



