KOYILANDY DIARY.COM

The Perfect News Portal

സ്നേഹ മധുരം വിളമ്പി മിലാദ് ചായ

കൊല്ലം : പ്രവാചകർ മുഹമ്മദ് നബി (സ്വ) യുടെ ജന്മദിനത്തോട് അനുബന്ധിച്ച് പാറപ്പള്ളി മർകസ് മാലിക് ദീനാർ നടത്തിയ മീലാദ് ചായ ശ്രദ്ധേയമായി. മിസ്കുൽ മദീന  റബീഅ് കാമ്പയിനിന്റെ ഭാഗമായിട്ടാണ് അന്നബഅ് സ്റ്റുഡന്റ് യൂണിയൻ കൊല്ലം അങ്ങാടിയിൽ സൗഹൃദ ചായ സംഘടിപ്പിച്ചത്. വിവിധ മത-സാമൂഹ്യ-രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകർ  സംബന്ധിച്ച സൗഹൃദ സംഗമം കൊയിലാണ്ടി എസ് ഐ അനൂപ്
ഉൽഘാടനം ചെയ്തു.
മർകസ് മാലിക് ദീനാർ മാനേജർ ഇസ്സുദ്ദീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് സൈൻ ബാഫഖി, ഹസീബ് സഖാഫി കൊണ്ടോട്ടി, യൂനുസ് സഖാഫി കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. റബീഅ് കാമ്പയിന്റെ ഭാഗമായി ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വിപുലമായ പദ്ധതികളാണ് മർകസ് മാലിക് ദീനാറിനു കീഴിൽ ആവിഷ്കരിച്ചിരിക്കുന്നത്. മീലാദ് വിളംബര റാലി, നാട്ടു മൗലിദ്, സ്നേഹ പ്രഭാഷണങ്ങൾ, കവല പ്രസംഗം, മജ്ലിസുൽ വിദാദ് ആത്മീയ സംഗമം തുടങ്ങിയവ കാമ്പയ്നിന്റെ ഭാഗമായി വിവിധ ദിവസങ്ങളിൽ നടക്കും.
Share news
error: Content is protected !!