KOYILANDY DIARY

The Perfect News Portal

കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ചു

കൊയിലാണ്ടി: കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും, പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തിൽ കൊയിലാണ്ടി പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചനം സംഘടിപ്പിച്ചു.

 

 

സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. പുതിയ ബസ്സ് സ്റ്റാൻറ് പരിസരത്ത് വെച്ച് നടന്ന അനുസ്മരണ പരിപാടിയിൽ കാനത്തിൽ ജമീല എം.എൽ.എ അദ്ധ്യക്ഷതവഹിച്ചു.

 

 

സിപിഐ(എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. നേരത്തെ കൊയിലാണ്ടി പട്ടണത്തിൽ നടത്തിയ മൗനജാഥയ്ക്ക് ശേഷമാണ് അനുസ്മരണ പരിപാടി ആരംഭിച്ചത്.

Advertisements

 

 

കോൺഗ്രസ്സ് നേതാവ് രാജേഷ് കീഴരിയൂർ, മുൻ എം.എൽ.എ. മാരായ പി വിശ്വൻ മാസ്റ്റർ, കെ. ദാസൻ, എം പി ശിവാനന്ദൻ, ഇ.കെ അജിത്ത്, കെ.ടി എം കോയ, വായനാരി വിനോദ്, സി സത്യചന്ദ്രൻ, കെ.പി സുധ, അഡ്വ കെ സത്യൻ, എസ് സുനിൽ മോഹൻ, പി കെ ഭരതൻ, വിപി ഇബ്രാഹിം കുട്ടി, ഹുസൌൻ തങ്ങൾ എന്നിവർ സംസാരിച്ചു. പിബാബുരാജ്  സ്വാഗതവും പി.വി സത്യനാഥൻ നന്ദിയും പറഞ്ഞു.