KOYILANDY DIARY.COM

The Perfect News Portal

ശരത് ലാൽ – കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്‌ നേതൃത്വത്തിൽ അനശ്വര രക്തസാക്ഷികളായ ശരത് ലാൽ – കൃപേഷ് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. രണ്ടുപേരുടെയും ഓർമകൾക്ക് പ്രവർത്തകരുടെ മനസ്സിൽ മരണമില്ലെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.
.
.
യൂത്ത് കോൺഗ്രസ്‌ കൊയിലാണ്ടി നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് റാഷിദ്‌ മുത്താമ്പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുഹമ്മദ്‌ നിഹാൽ അധ്യക്ഷത വഹിച്ചു. മുബഷിർ എം കെ, രവി കല്ലോറക്കൽ ബാലൻ കിടാവ് ഫഹദ് കെ.എം എന്നി നേതൃത്വം നൽകി.
Share news
error: Content is protected !!